ശ്രീ ചൈതന്യ ചരിതാമൃതം മലയാള പരിഭാഷയുടെ സമർപ്പണ മഹോത്സവം

ഹരേ കൃഷ്ണ!!!

പ്രിയ ഭക്തജനങ്ങളെ,

ഈവരുന്ന 19 മാർച്ച് 2022, വൈകിട്ട് 5:30 മണിക്ക് ശ്രീ ചൈതന്യചരിതാമൃതം മലയാള പരിഭാഷ സമർപ്പണം തൃശൂരിൽ (സീതാരാമ കല്യാണമണ്ഡപം, ഹരി നഗർ, പൂങ്കുന്നം, തൃശൂർ ) വച്ചു നടത്തുന്ന വിവരം ഏവരെയും അത്യാഹ്ലാദപൂർവ്വം അറിയിച്ചുകൊള്ളുന്നു.

ഗൗഡീയ വൈഷ്ണവ സിദ്ധാന്തത്തിന്റെ അന്തഃസത്ത അടങ്ങുന്ന, കലിയുഗ അവതാരമായ ശ്രീ ചൈതന്യമഹാപ്രഭുവിന്റെ ജീവചരിത്രം വിവരിക്കുന്ന അമൂല്യ ഗ്രന്ഥമാണ് ശ്രീല കൃഷ്ണദാസ കവിരാജ ഗോസ്വാമി രചിച്ച ശ്രീ ചൈതന്യ ചരിതാമൃതം.

അന്താരാഷ്‌ട്ര കൃഷ്ണാവബോധസമിതിയുടെ സ്ഥാപകാചാര്യനായ ദിവ്യപൂജ്യ ശ്രീ ശ്രീമദ് എ.സി. ഭക്തിവേദാന്തസ്വാമി പ്രഭുപാദർ ഭാവാർത്ഥം നൽകിയ ആംഗലേയ പതിപ്പിന്റെ പരിഭാഷയാണ് ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ് ഇപ്പോൾ സമർപ്പിക്കുന്ന മലയാള പരിഭാഷ.

ഗൗര പൂർണിമയോടനുബന്ധിച്ചു നടത്തുന്ന ജഗന്നാഥ മിശ്ര ഉത്സവത്തിന്റെ പുണ്യദിനത്തിൽ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽവെച്ച് ഈ മലയാള പരിഭാഷ നാം സ്നേഹപൂർവ്വം ശ്രീല പ്രഭുപാദർക്ക് സമർപ്പിക്കുകയാണ്.

ഒരു മനുഷ്യായുസ്സിൽ ഒരിക്കൽ മാത്രം വരുന്ന ഇങ്ങനെയുള്ളൊരു പുണ്യാവസരത്തിൽ എല്ലാ ഭക്തന്മാരുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

-ഭക്തിവേദാന്ത ബുക്ക് ട്രസ്റ്, ഗുരുവായൂർ